പാലക്കാട് ലഹരി ഗുളികയുമായി യുവാവ് പിടിയില്‍
Sep 29, 2024, 09:49 IST
പാലക്കാട്: 115.579 ഗ്രാം മെത്താഫിറ്റമിന്‍ കടത്തിക്കൊണ്ടു വന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ തിരുവമ്പാടി ദേശത്ത് വരിക്കപ്പിള്ളി വീട്ടില്‍ അശ്വിന്‍ (24) ആണ് പാലക്കാട് എക്‌സൈസിന്റെ പിടിയിലായത്. റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റിനോഷൂം സംഘവും ടാസ്‌ക് ഫോഴ്‌സ് ഡ്യൂട്ടിയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രേമാനന്ദകുമാറും സംഘവും ചേര്‍ന്ന് വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തു. പരിശോധനയില്‍ എ.ഇ.ഐ ഗ്രേഡ് രൂപേഷ്, പ്രീവന്റീവ് ഓഫീസര്‍ ഗ്രേഡ് വി. ദേവകുമാര്‍, ടി.എസ്. അനില്‍കുമാര്‍, ഡ്രൈവര്‍മാരായ ലൂക്കോസ്, എം. അനീഷ് എന്നിവര്‍ പങ്കെടുത്തു.