40 ഡിഗ്രിയില്‍ വെന്തുരുകി പാലക്കാട്

google news
hot

പാലക്കാട്: പൊള്ളുന്ന ചൂടില്‍ വെന്തുരുകി പാലക്കാട്. ഇന്നലെയും ജില്ലയിലെ കൂടിയ താപനില 40 ഡിഗ്രിക്ക് മുകളിലെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് പ്രദേശത്തും ഇന്നലെ ഉയര്‍ന്ന് താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലെ താപമാപിനിയില്‍ 40.5 ഡിഗ്രിയും മലമ്പുഴയില്‍ 40.4 ഡിഗ്രിയുമാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയും 40 ഡിഗ്രി ചൂടാണ് മലമ്പുഴയില്‍ രേഖപ്പെടുത്തിയത്. 2017ലാണ് മലമ്പുഴയില്‍ ഏറ്റവുമൊടുവില്‍ ചൂട് 40 ഡിഗ്രിക്ക് മുകളിലെത്തിയത്. അന്ന് 42.8 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരുന്നത്.

മുണ്ടൂരില്‍ 25.9 ഡിഗ്രിയും മലമ്പുഴയില്‍ 26.3 ഡ്ിഗ്രിയുമാണ് കുറഞ്ഞ താപനില. ആര്‍ദ്രത യഥാക്രമം 43 ശതമാനവും 39 ശതമാനവും രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി 40 ഡിഗ്രിക്ക് മുകളിലാണ് ജില്ലയില്‍ ചൂട് അനുഭവപ്പെടുന്നത്. അസ്വസ്ഥയുളവാക്കുന്ന കാലാവസ്ഥയില്‍ പുറത്തിറങ്ങാനും അകത്തിരിക്കാനും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. പട്ടാമ്പി മേഖലയില്‍ ഇന്നലെ 37.4 ഡിഗ്രിയായിരുന്നു കൂടിയ താപനില. കുറഞ്ഞത് 23.8 ഡിഗ്രിയും ആര്‍ദ്രത 87 ശതമാനവും രേഖപ്പെടുത്തി.

Tags