പാലക്കാട് മഹാദേവക്ഷേത്രത്തില്‍ മോഷണം

Theft at Palakkad Mahadeva Temple
Theft at Palakkad Mahadeva Temple



തൃശൂര്‍: തിരുവില്വാമല പാലക്കാട് റോഡരികിലുള്ള മഹാദേവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിനകത്തെ നാല് ഭണ്ഡാരങ്ങളിലും വഴിപാട് കൗണ്ടറിലുമായി പതിനായിരം രൂപയോളം നഷ്ടപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്ന് ക്ഷേത്രങ്ങളിലാണ് മോഷണ പരമ്പരകള്‍ അരങ്ങേറിയത്.

തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം, കൊണ്ടാഴി ശ്രീതൃത്തം തളി ശിവപാര്‍വതി ക്ഷേത്രം, തിരുവില്വാമല ശ്രീമഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണ പരമ്പരകള്‍ അരങ്ങേറിയത്. പഴയന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
 

Tags