പാലക്കാട് പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് റെഡ് അലെര്‍ട്ടില്‍
Oct 17, 2024, 09:37 IST
പാലക്കാട്: പോത്തുണ്ടി ഡാമിന്റെ ജലനിരപ്പ് റെഡ് അലെര്‍ട് ലെവലില്‍ എത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 55 അടി സംവരണശേഷിയുള്ള ഡാമില്‍ 53.018 അടിയായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
നിലവിലുള്ള മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയാണെങ്കില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പില്‍വേ ഷട്ടറുകള്‍ നിയന്ത്രിത അളവില്‍ ഏതുസമയത്തും തുറന്നേക്കും. പോത്തുണ്ടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.