ക്ഷീര വികസന വകുപ്പിന്റെ പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Palakkad District Information Center of Dairy Development Department has started functioning
Palakkad District Information Center of Dairy Development Department has started functioning

പാലക്കാട്  : ക്ഷീര വികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബില്‍ ഓണക്കാല പാല്‍ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫീസിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 

ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. ഗുണ നിയന്ത്രണ ഓഫീസര്‍ വി.ജെ.റീന, ക്ഷീര വികസന ഓഫീസര്‍മാര്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 14 വരെ സെന്റര്‍ പ്രവര്‍ത്തിക്കും.

Tags