പാലക്കാട് ക്രിമിനല്‍ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

Palakkad criminal case accused of Kappa and deported
Palakkad criminal case accused of Kappa and deported

പാലക്കാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോങ്ങാട് പാറശ്ശേരി പെരിങ്ങോട് പ്ലാച്ചിക്കാട്ടില്‍ വീട്ടില്‍ ഗോകുലി(26)നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തിയത്. കാപ്പ നിയമം 15(1) (എ) പ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് ആറു മാസത്തേക്ക് വിലക്കുണ്ട്.

ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ ശിപാര്‍ശയില്‍ തൃശൂര്‍ റെയ്ഞ്ച് പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്. തോംസണ്‍ ജോസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കോങ്ങാട്, ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഗോകുല്‍.

ജൂലൈയില്‍ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കടമ്പഴിപ്പുറം ബാറിന് സമീപം വച്ചുണ്ടായ കൊലപാതകശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചത്.

Tags