നിധി ആപ്‌കെ നികട് സുവിധ സംഗമം ബോധവത്ക്കരണ പരിപാടി നടത്തി

google news
sdh

പാലക്കാട് : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പാലക്കാടിന്റെയും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നിധി ആപ്‌കെ നികട്-2.0 (പി.എഫ്. നിങ്ങള്‍ക്കരികില്‍) സുവിധ സംഗമം പരാതി പരിഹാര ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് സജിത്ത് ഉദ്ഘാടനം ചെയ്തു.

ഇ.പി.എഫ്.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറും പരിപാടിയുടെ ജില്ലാ നോഡല്‍ ഓഫീസറുമായ എം. അംബിക ദേവദാസ് അധ്യക്ഷയായി. പരിപാടിയില്‍ ആകെ ലഭിച്ച 12 പരാതികളും പരിഹരിച്ചു. തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷനേഴ്‌സ് തുടങ്ങി 46 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
കൊല്ലങ്കോട് പറയ് വില്ലേജ് കൗണ്ടി ഹാളില്‍ നടന്ന പരിപാടിയില്‍ കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, പാലക്കാട് ഇ.എസ്.ഐ.സി. ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് അലി, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ അംബിക ദേവദാസ് എന്നിവര്‍ ബോധവത്ക്കരണ ക്ലാസെടുത്തു. ഇ.പി.എഫ്.ഒ. അസിസ്റ്റന്റ് പി.എഫ്. കമ്മിഷണര്‍ എം.എസ്. അനന്തരാമന്‍ എന്നിവര്‍ പങ്കെടുത്തു.

Tags