നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് വട്ടമേശ സമ്മേളനം നടത്തി

google news
The National Sample Survey Office conducted a round table meeting

പാലക്കാട് :  ആനുവല്‍ സര്‍വ്വേ ഓഫ് ഇന്‍ഡസ്ട്രീസുമായി(എ.എസ്.ഐ) ബന്ധപ്പെട്ട് വട്ടമേശ സമ്മേളനം നടന്നു. എ.എസ്.ഐയുടെ പ്രാധാന്യം വ്യാവസായിക യൂണിറ്റുകളെ ബോധ്യപ്പെടുത്താനും യൂണിറ്റുകള്‍ നേരിട്ട് പോര്‍ട്ടലില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയിക്കാനുമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. വിവിധ നയരൂപീകരണത്തിന് എസ്.ഐ ഡേറ്റ വളരെ പ്രധാനപ്പെട്ടതാണെന്നും വ്യവസായ യൂണിറ്റുകള്‍ നേരിട്ട് റിട്ടേണുകള്‍ സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.


ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും കേരള, ലക്ഷദ്വീപ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസറുമായ സുനിതാ ഭാസ്‌കര്‍, ഡയറക്ടറും എന്‍.എസ്.എസ്.ഒ ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന്‍ കേരള നോര്‍ത്ത് റീജിയണല്‍ മേധാവിയുമായ എഫ്. മുഹമ്മദ് യാസിര്‍, എന്‍.എസ്.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി വിനീഷ്, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം പ്രസിഡന്റ് സജീവ് കുമാര്‍, എന്‍.എസ്.എസ്.ഒ പാലക്കാട് സബ് റീജിയണല്‍ ഓഫീസ് ഇന്‍ചാര്‍ജും സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറുമായ എം. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 50 ഓളം വ്യാവസായിക യൂണിറ്റുകള്‍ പങ്കെടുത്തു.

Tags