കുഴല്‍മന്ദം ബ്ലോക്ക് വികസന സെമിനാര്‍ നടത്തി

dfh

പാലക്കാട് : കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഉത്പാദനമേഖലയില്‍ നെല്‍കൃഷി വികസനത്തിന് 1.5 കോടി രൂപ വകയിരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ക്ഷീരമേഖലയുടെ വികസനത്തിന് 25 ലക്ഷവും പശ്ചാത്തല മേഖലയുടെ വികസനത്തിന് രണ്ട് കോടിയോളം രൂപയും വകയിരുത്തിയതായി യോഗത്തില്‍ വിലയിരുത്തി. ബ്ലോക്കിലെ വയോജനങ്ങള്‍ക്കായി അതിജീവനം എന്ന പേരില്‍ ജീവിത ശൈലീ രോഗനിയന്ത്രണം ലക്ഷ്യമാക്കി 17 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.


കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സജിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സിദ്ദിഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. പങ്കജാക്ഷന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം ഇന്ദിര, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ശശികുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി. വിജയരാഘവന്‍, പ്ലാന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ഷിബിന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags