കൊണ്ടോട്ടി നഗരസഭ ഹരിതകര്‍മ സേനയ്ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു ​​​​​​​

dgsssssss
dgsssssss

പാലക്കാട് :  കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് (KSWMP) പദ്ധതി മുഖേന 6.36 ലക്ഷം രൂപ വകയിരുത്തി കൊണ്ടോട്ടി നഗരസഭ ഹരിത കര്‍മ സേനാംഗങ്ങള്‍ക്കും സാനിറ്ററി തൊഴിലാളികള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

നഗരസഭയില്‍ ദൈനംദിന ശുചീകരണ ജോലിയില്‍ ഏര്‍പ്പെടുന്ന സാനിറ്ററി തൊഴിലാളികള്‍, ഹരിത കര്‍മ സേന എന്നിവര്‍ക്കാവശ്യമായ ഗ്ലൗസ, മാസ്‌ക്, വിവിധതരം ത്രാസുകള്‍, പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ചാക്ക്, തൊപ്പി, വാട്ടര്‍ പ്യൂരിഫയര്‍, ഫയര്‍ എസ്റ്റിന്‍ക്യൂഷര്‍, ചെരുപ്പ്, സേഫ്റ്റി ഷൂ, കുട, റെയിന്‍ കോട്ട് തുടങ്ങിയവയാണ് വിതരണം ചെയ്തത്.

നഗരസഭയില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സി .ടി ഫാത്തിമത്ത് സുഹ്‌റാബി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബീന പുതിയറക്കല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി. സനൂപ് മാസ്റ്റര്‍,  സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷ്‌റഫ് മടാന്‍, മുഹിയുദ്ദീന്‍ അലി, മിനിമോള്‍, റംല കൊടവണ്ടി, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മന്‍സൂര്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് എന്‍ജിനീയര്‍ വിഷ്ണു, നഗരസഭാ കൗണ്‍സിലര്‍മാര്‍,  ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags