കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ വഴിയിട വിശ്രമകേന്ദ്രം തുടങ്ങി

google news
fgf

പാലക്കാട് : കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വഴിയിട വിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്ക് തുറന്നു. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിട വിശ്രമകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ കുടുംബശ്രീ മുഖേന ഒരാളെ ചുമതലപ്പെടുത്തി ആശുപത്രിയിലേക്കും ടേക്ക് എ ബ്രേക്കിലേക്കും കാന്റീന്‍ സംവിധാനം ഒരുക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രമ, ബ്ലോക്ക് മെമ്പര്‍മാരായ എ. രജനി, ബി. നന്ദിനി, ഏഴാം വാര്‍ഡ് മെമ്പര്‍ പി.സി രാഹുല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാജന്‍, പഞ്ചായത്ത് അംഗങ്ങള്‍, ജെ.എച്ച്.ഐമാര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags