പാലക്കാട് വടക്കഞ്ചേരിയിൽ മാരകായുധവുമായി യുവാവിന്റെ പരാക്രമം

Police
Police

പാലക്കാട്: വടക്കഞ്ചേരി മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാത വള്ളിയോട് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സെന്ററില്‍ മാരകായുധവുമായി യുവാവിന്റെ പരാക്രമം. അക്രമകാരിയായ യുവാവ് റോഡിലിറങ്ങി വാഹനങ്ങള്‍ക്ക് നേരെയും മറ്റും പാഞ്ഞടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആയുധം വീശി കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കേടുവരുത്തി. 

യുവാവിന്റെ പരാക്രമം കണ്ട് ആളുകളും പേടിച്ചോടി. സമീപത്തെ കടയിലെ ഇരിപ്പിടങ്ങള്‍ തല്ലി തകര്‍ത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടക്കഞ്ചേരി പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് പ്രദേശവാസിയായ യുവാവിനെ പിടികൂടി അനുനയിപ്പിച്ച് പറഞ്ഞു വിട്ടത്. അക്രമകാരണം വ്യക്തമല്ല. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.

Tags