പാലക്കാട് പെട്രോള്‍ കുപ്പിയില്‍ തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞ സംഭവം; യുവാവ് റിമാന്‍ഡില്‍
പാലക്കാട്: പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പിയില്‍ തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞ സംഭവത്തില്‍ യുവാവിനെ റിമാന്‍ഡ് ചെയ്തു. കാവശ്ശേരി വാഴയ്ക്കച്ചിറ എടപറമ്പ് രമേഷിന്റെ മകന്‍ സിബിന്‍ (24)നെയാണ് ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തത്. കാവശ്ശേരി കൊങ്ങാളക്കോടിലാണ് സംഭവം. കാവശ്ശേരി കൊങ്ങാളക്കോട് സുന്ദരിയുടെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
വീടിന്റെ വരാന്തയില്‍നിന്ന് പെട്രോള്‍ കത്തിയെങ്കിലും തീ പടരാതിരുന്നതിനാല്‍ അപകടമോ പരുക്കോ ഉണ്ടായില്ല. വീടിന്റെ വരാന്തയില്‍ തീ പടര്‍ന്നെങ്കിലും വീട്ടുകാര്‍ തീയണച്ചതുകൊണ്ട് വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ സുന്ദരിയുടെ മകന്‍ പ്രദീപിന്റെ പരാതിയിലാണ് ആലത്തൂര്‍ പോലീസ് കേസെടുത്തത്.
സയന്റിഫിക് ഓഫീസര്‍ അനുപമയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സുന്ദരിയുടെ മകന്‍ പ്രദീപിനൊടുള്ള വ്യക്തി വിരോധത്തിന്റെ പേരിലാണ് യുവാവ് അതിക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.