ബസില്‍ കഞ്ചാവ് കടത്തിയ പ്രതികൾക്ക് കഠിന തടവും പിഴയും

COURT
COURT

പാലക്കാട്: കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മലപ്പുറം തിരൂരങ്ങാടി കോട്ടക്കല്‍ സ്വദേശികളായ പറവക്കല്‍ വീട്ടില്‍ ജാഫര്‍ (45), പാലത്തറ എരട്ടാക്കല്‍ വീട്ടില്‍ സിയാദ് (34) എന്നിവരെയാണ് സെക്കന്റ് അഡീഷണല്‍ കോടതി ജഡ്ജി ഡി. സുധീര്‍ ഡേവിഡ് ശിക്ഷിച്ചത്. പിഴതുക അടച്ചില്ലെങ്കില്‍ മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം.

2015 ഫെബ്രുവരി 24 നാണ് കൊടുമ്പ് ഇരട്ടയാലില്‍ നിന്നും വാഹനപരിശോധനക്കിടെ ബസില്‍നിന്നും 3 കിലോ ഉണക്ക കഞ്ചാവുമായി പ്രതികളെ എക്‌സൈസ് സംഘം പിടികൂടിയത്. പാലക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം. സജീവ്കുമാറാണ് കേസ് കണ്ടെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. രാജനീഷ് ആണ് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസീക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ കെ.എം. മനോജ്കുമാറും എന്‍.ഡി.പി.എസ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ശ്രീനാഥ് വേണുവും ഹാജരായി.

Tags