ഹരിത അയല്‍ക്കൂട്ടം: അര്‍ദ്ധ ദിന ബ്ലോക്ക്തല ശില്പശാല നടന്നു ;സ്വച്ചതാ ഹി സേവ ലോഗോ പ്രകാശനം നടന്നു
പാലക്കാട് : ആലത്തൂര്‍ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള ഹരിത അയല്‍ക്കൂട്ടം സംബന്ധിച്ച് അര്‍ദ്ധ ദിന ബ്ലോക്ക്തല ശില്പശാല നടന്നു. ശില്‍പശാല ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയകൃഷ്ണന്‍ അധ്യക്ഷനായി. നവകേരളം കര്‍മപദ്ധതി പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ പി. സൈതലവി വിഷയ അവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് . ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ വീരാസാഹിബ് , ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ്രകെ ചന്ദ്രന്‍, ആര്‍.ജി.എസ്.എ കോര്‍ഡിനേറ്റര്‍ അദ്വൈത്, കുടംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മീര,ജി.ഇ.ഒ ഗിരിധരന്‍ എന്നിവര്‍ പങ്കെടുത്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു സ്വച്ചതാ ഹി സേവ ലോഗോ പ്രകാശനം ചെയ്തു.