ഒന്‍പതു വയസുകാരിക്ക് പീഡനം: രണ്ടാനച്ഛന് 80 വര്‍ഷം കഠിനതടവ്
പാലക്കാട്: ചാലിശേരിയില്‍ ഒന്‍പതു വയസുകാരിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛന്‍ ലൈംഗീകമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി 80 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.
അതിജീവിതയുടെ അമ്മയ്ക്ക് മൂന്നുവര്‍ഷം തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചു. പട്ടാമ്പി എഫ്.ടി.എസ്.സി. ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ആണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അതിജീവിതക്ക് നല്‍കാനും വിധിയായി. 2023ല്‍ ആണ് കേസിനാസ്പദമായ സംഭവം.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് ഫയല്‍ എഴുതുന്നതിനു എ.എസ്.ഐ. ജയന്‍ സഹായിച്ചു. 17 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകള്‍ ഹാജരാക്കി. കേസില്‍ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷന്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.