കൊരങ്ങാട്ടി വീണ്ടും കൃഷിയിലേക്ക്; ജലസേചന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു

Korangati back to farming; The construction of the irrigation project was inaugurated
Korangati back to farming; The construction of the irrigation project was inaugurated

ഇടുക്കി : അടിമാലി ഗ്രാമപഞ്ചായത്തിലെ പ്രധാന പാടശേഖരമായിരുന്ന കൊരങ്ങാട്ടിയെ വീണ്ടും കാര്‍ഷിക സമൃദ്ധിയുടെ നാളുകളിലേക്ക് തിരികെയെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ജലസേചന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു. അഡ്വ. എ രാജ എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 1.98 കോടി രൂപ ജലസേചന വകുപ്പിന് അനുവദിച്ചിട്ടുണ്ട്.

കൊരങ്ങാട്ടി പാടശേഖരത്തിലെ കര്‍ഷകര്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചും മലയോര ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തിക നേട്ടം ഉറപ്പാക്കിയുമാണ് കൊരങ്ങാട്ടി വീണ്ടും കൃഷിയിലേക്ക് പദ്ധതി നടപ്പിലാക്കുന്നത്.ജലസേചന വകുപ്പ്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, അടിമാലി ഗ്രാമപഞ്ചായത്ത്, ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനംവന്യജീവി വകുപ്പ്, പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.  മന്നാംങ്കണ്ടം ഗവ. ഹൈസ്‌കളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി കൊരങ്ങാട്ടി തടയണയുടെയും കനാലുകളുടെയും കൊരങ്ങാട്ടി, നെല്ലിപ്പാറ തോടിന്റെയും അതോടൊപ്പമുള്ള കലുങ്കുകളുടെയും നവീകരണപ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തുക. ഇതിനാണ്സംസ്ഥാന സര്‍ക്കാര്‍ 1.98 കോടി രൂപ ജലസേചന വകുപ്പിന് അനുവദിച്ചത്..ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കുട്ടികളും മാറുന്ന പരിസ്ഥിതിയും എന്ന വിഷയത്തില്‍ സെമിനാറും നടന്നു.

Tags