ചില്ലിക്കൊമ്പന്റെ അപരന്‍ നെല്ലിയാമ്പതിയില്‍..
പാലക്കാട്: മഴയ്ക്കിടയിലും പതിവുകാരനായി ചില്ലി കൊമ്പന്റെ അപരനെത്തി. കഴിഞ്ഞദിവസം രാത്രിയാണ് ചന്ദ്രമല എസ്റ്ററ്റ് മട്ടത്ത് പാടിയല്‍ ചില്ലി കൊമ്പനെ പോലെ തോന്നിക്കുന്ന ആന ഇറങ്ങിയത്. രാത്രി 12 മണിക്ക് പ്ലാവിലെ ചക്ക തിന്ന കൊമ്പന്‍ വെളുപ്പിന് അഞ്ചുമണിയോടെയാണ് തിരിച്ചുപോയത്.
പാടികളുടെ മുന്‍ വശത്തുകൂടി യാതൊരു കൂസലുമില്ലാതെയായിരുന്നു കൊമ്പന്റെ യാത്ര. നാട്ടുകാര്‍ ഏറെ ഭീതിയോടെയാണ് ആനയുടെ വരവിനെ കാണുന്നത്. പ്ലാവിലെ ചക്ക ഒരണ്ണം ഒഴികെ ബാക്കിയെല്ലാം അകത്താക്കിയ ശേഷം കവുങ്ങ് കൃഷിയും നശിപ്പിച്ചായിരുന്നു മടക്കം.
പ്രകൃതിക്ഷോഭത്താല്‍ മണ്ണും മരവും തീര്‍ത്ത കെടുതിയില്‍ നിന്നും അല്പം ആശ്വാസത്തിലേക്ക് നെല്ലിയാമ്പതിക്കാര്‍ മാറുമ്പോഴേക്കുമായിരുന്നു കൊമ്പന്റെ കടന്നുവരവ്. വരും ദിവസങ്ങളിലെല്ലാം ആന വരുമോ എന്ന ആശങ്കയിലാവരെ ഭീതിയിലാഴ്ത്തി ശനിയാഴ്ച രാത്രിയും ആന എത്തി. പുലര്‍ച്ചെ 2.30ഓടെയാണ് തിരിച്ചുപോയതെന്ന് നാട്ടുകാര്‍ പറഞ്ഞു.