ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ സംവാദം നടത്തി

google news
fd

പാലക്കാട്  : വിശ്വാസ് പാലക്കാട് ചാപ്റ്ററും പാലക്കാട് പ്രോസിക്യൂട്ടേഴ്സും സംയുക്തമായി മുന്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വേലായുധന്‍ നമ്പ്യാരുടെ സ്മരണക്കായ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 'എന്ന വിഷയത്തില്‍ ജില്ലയിലെ ലോ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി  സംവാദ മത്സരം നടത്തി. ഈ ആശയം കൊണ്ട് രാജ്യത്തിന്റെ വൈവിധ്യം അന്യമായി പോകുമെന്നും ഇന്ത്യ പോലുള്ള രാജ്യത്തില്‍ ഒരിക്കലും നടപ്പാക്കാന്‍ പറ്റാത്ത സംവിധാനമാണിതെന്നും പ്രതികൂലിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ ആശയം നടപ്പിലാക്കിയാല്‍ തെരഞ്ഞെടുപ്പിന്റെ ഭീമമായ ചെലവും സമയനഷ്ടവും ഒഴിവാക്കാമെന്നും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന ഭാരം കുറച്ച് രാജ്യത്തിന് കൂടുതല്‍ വികസനം ഉണ്ടാകുവാന്‍ സഹായിക്കുമെന്നും അനുകൂലിച്ച് അഭിപ്രായമുയര്‍ന്നു.


വിശ്വാസ് ഇന്ത്യാ വൈസ് പ്രസിഡന്റ് സി.എ.ബി. ജയരാജന്‍ അധ്യക്ഷനായ പരിപാടിയില്‍ സാമൂഹ്യപ്രവര്‍ത്തക ഡോ. പാര്‍വതി വാര്യര്‍, പാലക്കാട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. വിനോദ് കയനാട്ട്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ റഫീഖ് എന്നിവര്‍ വിധികര്‍ത്താക്കളായി. നിയമവേദി കണ്‍വീനര്‍ അഡ്വ. കെ. വിജയ മോഡറേറ്ററായ മത്സരത്തില്‍ വി.ആര്‍. കൃഷ്ണന്‍ എഴുത്തച്ഛന്‍ ലോ കോളെജിലെ ഹിമാ, ദിവ്യ എന്നിവര്‍ ഒന്നാം സ്ഥാനവും അല്‍ അമീന്‍ ലോ കോളെജിലെ നടാഷ, വി.എ. അന്‍ഷിഫ എന്നിവര്‍ രണ്ടാം സ്ഥാനവും വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍ ലോ കോളെജിലെ എ.ബി. അപര്‍ണ, ശ്വേതാ ഉണ്ണി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


മികച്ച ലോ കോളെജിനുള്ള സമ്മാനം കൃഷ്ണന്‍ എഴുത്തച്ഛന്‍ ലോ കോളജ് നേടി. സെക്രട്ടറി അഡ്വ. എന്‍. രാഖി, ട്രഷറര്‍ എം. ദേവദാസന്‍, നിയമവേദി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്. ശാന്ത ദേവി, അഡ്വ. ആര്‍. അജയ്കൃഷ്ണന്‍, റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഇ. ലത, അഡ്വ. അംബിക ഉദയകുമാര്‍, അഡ്വ. ദീപ്തി പ്രതീഷ് എന്നിവര്‍ സംസാരിച്ചു.
 

Tags