കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്ക് ഏകദിന ശില്‍പശാല നടത്തി

google news
dsg

പാലക്കാട് :  കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ കേരള നോളെജ് ഇക്കോണമി മിഷന്റെ പാലക്കാട് ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാരുടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളില്‍നിന്നായി 68 കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പങ്കെടുത്തു. കമ്യൂണിറ്റി അംബാഡിസര്‍മാരാണ് ജില്ലയില്‍ നോളെജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. തൊഴിലന്വേഷകരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതും തൊഴിലന്വേഷകരുമായി ആശയവിനിമയം നടത്തുന്നതും കമ്മ്യൂണിറ്റി അംബാസിഡര്‍മാരാണ്.


നോളെജ് മിഷന്റെ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, കെ.കെ.ഇ.എം. വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തുക, ഡി.ഡബ്ല്യു.എം.എസ്. കരിയര്‍ സപ്പോര്‍ട്ട്, പ്ലേസ്‌മെന്റ്, നൈപുണ്യ പരിശീലനങ്ങള്‍ പരിചയപ്പെടുത്തുക, മീഡിയ ആന്‍ഡ് ഡോക്യുമെന്റേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നോളെജ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സാബു ബാല, അസി. പ്രോഗ്രാം മാനേജര്‍ ബി.സി അപ്പു, ഡോ. എ. ശ്രീകാന്ത്, റീജിയണല്‍ പ്രോഗ്രാം മാനേജര്‍ സുമി, നോളെജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എ.ജി. ഫൈസല്‍, ഡി.ഐ മാനേജര്‍ പി.കെ പ്രിജിത്ത്, പ്രോഗ്രാം മാനേജര്‍ കെ.യു തസ്‌നി, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഇ.പി ഷൈമി, പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് കെ. ഗീതു, ജെ.എസ് സോജ എന്നിവര്‍ പങ്കെടുത്തു. സ്റ്റെപ് അപ് ക്യാമ്പയിനില്‍ ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ നടത്തിയ കമ്മ്യൂണിറ്റി അംബാസിഡര്‍മാരായ ടി. ഫാത്തിമ, ശാലിനി ജയപ്രകാശ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

Tags