പാലക്കാട് ജില്ലയില്‍ ഒരു വര്‍ഷം 3694 ടണ്‍ മാലിന്യം നീക്കി ക്ലീന്‍ കേരള കമ്പനി

dsh

പാലക്കാട് :  ജില്ലയില്‍ ക്ലീന്‍ കേരള കമ്പനി വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നായി ഒരു വര്‍ഷത്തില്‍ നീക്കിയത് 3694 ടണ്‍ മാലിന്യം. ഇതില്‍ 3248 ടണ്‍ നിഷ്‌ക്രിയ മാലിന്യങ്ങളും 445 ടണ്‍ തരംതിരിച്ച മാലിന്യങ്ങളും ഉള്‍പ്പെടുന്നു. 

മാലിന്യ ശേഖരണത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ഹരിത കര്‍മ്മ കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട ദൈനം ദിന മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങളോടൊപ്പം നിരവധി സ്പെഷ്യല്‍ ഡ്രൈവുകളും പ്രത്യേക ക്യാമ്പയിനുകളും നടത്തിയിരുന്നു. മാലിന്യമുക്തം നവകേരളം ഒന്നാം ഘട്ടം, രണ്ടാം ഘട്ടം ക്യാമ്പയിനുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒ തുടങ്ങിയ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും പ്രത്യേക പരിശീലനങ്ങള്‍ നല്‍കി. 

കൂടാതെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പ്രത്യേകമായി കാര്യശേഷി വികസന പരിശീലനം, തരംതിരിക്കല്‍ പരിശീലനം, എം.സി.എഫ്. സുരക്ഷാ പരിശീലനം തുടങ്ങിയവയും നല്‍കിയിരുന്നു. ക്ലസ്റ്റര്‍, ബ്ലോക്ക് തലത്തിലും തദ്ദേശ സ്ഥാപന തലത്തിലും ഡിവിഷന്‍ തലത്തിലും ജില്ലാ മാനേജര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, ആര്‍.പിമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.

Tags