ചളവറ ഗ്രാമപഞ്ചായത്ത് പ്രതിഭാ സംഗമം നടത്തി

google news
dsh

പാലക്കാട് : കലാ-കായിക രംഗത്തും അക്കാദമിക് മേഖലയിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ച ചളവറ ഗ്രാമപഞ്ചായത്തിലെ പ്രതിഭകളെ ആദരിച്ചു. ചളവറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പ്രതിഭാ സംഗമം ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു അധ്യക്ഷനായി. കില അര്‍ബന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ ഡോ. അജിത് കാളിയത്ത് മുഖ്യപ്രഭാഷണം നടത്തി.

വിവിധ മേഖലകളില്‍ ദേശീയ-സംസ്ഥാന മേളകളില്‍ അംഗീകാരം നേടിയ കലാ-കായിക പ്രതിഭകളെയും അക്കാദമിക് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരെയുമാണ് പ്രതിഭാ സംഗമത്തില്‍ ആദരിച്ചത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍. മനോജ്, മുഹമ്മദ് ജാബിര്‍, സ്ഥിരം സമിതി അധ്യക്ഷരായ യു.പി. രാധിക, പി. സുനന്ദ, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ. ഗോപാലകൃഷ്ണന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അനില്‍കുമാര്‍, സെക്രട്ടറി വി.വി. പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.

Tags