പാലക്കാട് ജില്ലയിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനം നടത്തി

google news
fdh


പാലക്കാട് : കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) 2023-24 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദയോഗം ചേര്‍ന്നു. ആസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ ജനുവരി തൊട്ട് മാര്‍ച്ച് വരെ കേന്ദ്രീകരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇവിടങ്ങളിലെ ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ദിശ മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിന് ഉപരി അര്‍ഹരായവര്‍ക്ക് സേവനം ലഭ്യമാക്കാന്‍ ശ്രദ്ധിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. പട്ടാമ്പി, ശ്രീകൃഷ്ണപുരം, ആലത്തൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത മണികണ്ഠന്‍, സുനിത ജോസഫ്, രജനി ബാബു, ശോഭന രാജേന്ദ്രപ്രസാദ്, വി. പ്രീത, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ അസീസ്, കൊപ്പം ഗ്രാമപഞ്ചായത്ത് അംഗം കെ.ഡി ധന്യ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, ദിശ കണ്‍വീനറും പ്രോജക്ട് ഡയറക്ടര്‍ ജയ് പി. ബാല്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, പി.എം.ജി.എസ്.വൈ., പി.എം.എ.വൈ (അര്‍ബന്‍ ആന്‍ഡ് ഗ്രാമീണ്‍), എം.പി.എല്‍.എ.ഡി.എസ്., പി.എം.ജെ.വി.കെ തുടങ്ങി 34 കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതലത്തിലുള്ള വിശദമായ പുരോഗതി അവലോകനം ചെയ്തു.

Tags