ലക്കിടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മധ്യവയസ്‌കന് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

പാലക്കാട്: ലക്കിടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കടമ്പഴിപ്പുറം കുണ്ടുവമ്പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിഷ്ണു എന്ന യുവാവിന് ഗുരുതര പരിക്കേറ്റു. 

ഒറ്റപ്പാലം ഭാഗത്തു നിന്നും പത്തടിപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലേക്ക് തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ വന്നിടിക്കുകയായിരുന്നു. മരിച്ച വെല്‍ഡിങ് ജോലിക്കാരനായിരുന്നു ശിവദാസന്‍. 
 

Tags