സി. അബ്ദുള്‍ ഖാദര്‍ പാലക്കാട് ജില്ലാ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തു

google news
dfh

പാലക്കാട്  :  പാലക്കാട് ജില്ലാ പഞ്ചായത്തിലെ ഡിവിഷന്‍ 24 വാണിയംകുളത്തെ അംഗമായി സി. അബ്ദുള്‍ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയില്‍ മുന്‍ എം.എല്‍.എ എം. ഹംസ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അനിതാ പോള്‍സണ്‍, ശാലിനി കറുപ്പേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍ അംഗം പി.കെ. സുധാകരന്റെ നിര്യാണത്തെത്തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സി. അബ്ദുള്‍ ഖാദര്‍ വിജയിച്ചത്.

Tags