ഉപതെരഞ്ഞെടുപ്പ് : പാലക്കാട് ജില്ലയിൽ നിരീക്ഷകരുടെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ചുമതലയേറ്റ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. പൊതു നിരീക്ഷകന്‍ ഉത്പാല്‍ ഭദ്ര, ചെലവ് നിരീക്ഷകന്‍ പി.സായ്‍കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഹോട്ടിലിലായിരുന്നു യോഗം.
വിവിധ നോഡല്‍ ഓഫീസര്‍മാര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ക്വാഡുകളുടെയും കണ്‍ട്രോള്‍ റൂമുകളുടെയും മറ്റും പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തി. ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുമായ ഡോ. എസ്. ചിത്ര, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി. സുരേഷ്, ഇലക്‍ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, ഉപതിരഞ്ഞെടുപ്പ് വരണാധികാരിയും പാലക്കാട് ആര്‍.ഡി.ഒയുമായ എസ്. ശ്രീജിത്ത്, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.