ഉപതിരഞ്ഞെടുപ്പ് : പാലക്കാട് ജില്ലയിൽ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

By-election: A meeting of nodal officers was held in Palakkad district
By-election: A meeting of nodal officers was held in Palakkad district

പാലക്കാട് :  പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്‍ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. ഗതാഗതം, ക്രമസമാധാനം, മാന്‍പവര്‍ മാനേജ്‌മെന്റ്, ഇ.വി.എം മാനേജ്‌മെന്റ്, പരിശീലനം, ചെലവ് നിരീക്ഷണം,  പെയ്ഡ് ന്യൂസ് നിരീക്ഷണം-മീഡിയ കമ്യൂണിക്കേഷന്‍, പോസ്റ്റല്‍ ബാലറ്റ് എന്നിങ്ങനെ വിവിധ വിഭാഗത്തില്‍ ഉള്‍പ്പെട്ട  27 നോഡല്‍ ഓഫീസര്‍മാരാണ് ചുമതലയിലുളളത്. യോഗത്തില്‍ പോസ്റ്റല്‍ ബാലറ്റിന്റെ ചുമതലയുളള ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ആര്‍ സച്ചിന്‍കൃഷ്ണ, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags