പാലക്കാട് ജില്ലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

google news
പാലക്കാട്  ജില്ലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട് :  പാലക്കാട് ഗവ പോളിടെക്നിക് കോളേജിലെ  നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പോളിടെക്നിക് ക്യാമ്പസില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ 28 യൂണിറ്റ് രക്തം ദാനം ചെയ്തു. 

പോളിടെക്നിക് പ്രിന്‍സിപ്പാള്‍ പി. സുരേഷ് ബാബു അധ്യക്ഷനായ പരിപാടിയില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി ജിതേഷ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് അംഗം എ. നിര്‍മ്മല, ബ്ലഡ് ബാങ്ക് നോഡല്‍ ഓഫീസര്‍ ഡോ. രാധിക സുഖേതു, അസോസിയേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ. സുധീര്‍, അനീഫ്, 150-തോളം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags