കുട്ടികള്‍ക്കെതിരെയുളള ആക്രമണം: പുനരധിവാസ പദ്ധതി ബോധവത്കരണ ചിത്രങ്ങളുടെ പ്രകാശനം നടന്നു

jhjhh
jhjhh

പാലക്കാട് : കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും അവര്‍ക്കായുള്ള സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളെക്കുറിച്ചുമുളള ബോധവത്കരണം ലക്ഷ്യമിട്ട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ രണ്ട് ഹ്രസ്വചിത്രങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര  പ്രകാശനം ചെയ്തു. 

ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എസ്.ശുഭ, ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാസ്റ്റര്‍ അഭിലാഷ്, അണിയറ പ്രവര്‍ത്തകരായ ഷിഫാസ് ആര്‍ ദീന്‍, ആഷ്ലിന്‍ ഷിബു, വി.ശാരി, ഗവ. ചില്‍ഡ്രന്‍സ് ഹോം കൗണ്‍സിലര്‍, കാവല്‍ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ജീവനക്കാര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

Tags