3.840 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍
പാലക്കാട്: ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ 3.840 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് ഒഡീഷ സരബത്തി സ്വദേശി കൃഷ്ണാ ചന്ദ്ര നായികി(27)നെ കഞ്ചാവുമായി പോലീസ് പിടികൂടിയത്. ട്രെയിന്‍ മാര്‍ഗം നടത്തുന്ന ലഹരി കടത്ത് തടയുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഒഡീഷയില്‍നിന്നാണ് പ്രതി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും ആര്‍ക്ക് വേണ്ടിയാണ് എത്തിച്ചതെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് കഞ്ചാവും പ്രതിയേയും പിടികൂടിയത്.