പാലക്കാട് പനയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കുരങ്ങനെ രക്ഷപ്പെടുത്തി
പ്രദേശവാസിയായ നിമേഷ് ചന്ദ്രന്റെ സമയോചിതമായ ഇടപെടലിലാണ് കുരങ്ങനെ രക്ഷപ്പെടുത്താനായത്. കമ്പിയില്‍ നിന്നും കുരങ്ങനെ രക്ഷപ്പെടുത്താന്‍ നിമേഷ് ഏറെ പരിശ്രമിച്ചെങ്കിലും ശ്രമം വിഫലമായതോടെ വനംവകുപ്പിന്റെ സഹായം
പാലക്കാട്: കുരങ്ങു ശല്യം രൂക്ഷമായ വാണിയംകുളം പനയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിക്കിടന്ന കുരങ്ങനെ രക്ഷപ്പെടുത്തി. പനയൂര്‍ മലന്തേന്‍കോട്ടില്‍ കോവില്‍ റോഡിന് സമീപമുള്ള റബ്ബര്‍ എസ്റ്റേറ്റിന്റെ കമ്പിവേലിയിലാണ് കുരങ്ങന്‍ കുടുങ്ങിയത്. മൂന്നു മണിക്കൂറോളം കഴുത്തില്‍ കമ്പി കുരങ്ങിയ അവസ്ഥയിലായിരുന്നു.
പ്രദേശവാസിയായ നിമേഷ് ചന്ദ്രന്റെ സമയോചിതമായ ഇടപെടലിലാണ് കുരങ്ങനെ രക്ഷപ്പെടുത്താനായത്. കമ്പിയില്‍ നിന്നും കുരങ്ങനെ രക്ഷപ്പെടുത്താന്‍ നിമേഷ് ഏറെ പരിശ്രമിച്ചെങ്കിലും ശ്രമം വിഫലമായതോടെ വനംവകുപ്പിന്റെ സഹായം തേടി. കുളപ്പുള്ളി ഫോറസ്റ്റ് ഓഫീസില്‍ നിന്നും റെസ്‌ക്യൂ വാച്ചര്‍ സി.പി. ശിവന്‍ സ്ഥലത്തെത്തിയാണ് കുരങ്ങനെ കുരുക്കില്‍ നിന്നും വേര്‍പ്പെടുത്തിയത്.
കുരുക്കില്‍ നിന്നും വേര്‍പ്പെട്ട കുരങ്ങന്‍ ഓടിരക്ഷപ്പെട്ടു.
പ്രദേശത്ത് കുരങ്ങു ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ആളുകള്‍ ഇല്ലാത്ത സമയത്ത് കുരുങ്ങന്മാര്‍ വീടിന്റെ ഓട് പൊളിച്ച് അകത്തുകയറുകയും ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നതും പതിവാണ്. കുരങ്ങുശല്യത്തിന് വനംവകുപ്പ് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.