ബാലികയുടെ മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം: പോക്‌സോ കേസില്‍ കോണ്‍ക്രീറ്റ് തൊഴിലാളി അറസ്റ്റില്‍

Nude display in front of girl: Concrete worker arrested in POCSO case

 ചെറുപുഴ: ഏഴുവയസുകാരിയുടെ മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ചെറുപുഴ എസ്.  ഐ. എന്‍.പി ഷാജി പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. ആലക്കോട് പാത്തന്‍പാറ വെളളാട് കുന്നപ്പളളിക്കാട്ടില്‍ ജോബിവര്‍ഗീസാ(39)ണ് അറസ്റ്റിലായത്. 

കോണ്‍ക്രീറ്റ്‌ജോലിക്കാരനാണ് ഇയാള്‍.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.കുട്ടിയുടെ ബന്ധുക്കള്‍പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. നേരത്തെയും സ്ത്രീകള്‍ക്കു നേരെ നഗ്‌നതാപ്രദര്‍ശനംനടത്തിയെന്ന് ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നുവെങ്കിലും പൊലിസ് താക്കീതു നല്‍കി വിട്ടയക്കുകയായിരുന്നു.

Share this story