കണ്ണൂരിൽ എം.ഡി.എം എ യുമായി യുവാവ് പിടിയിൽ
പഴയങ്ങാടി: കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന മാരക ലഹരിമരുന്നായ മെത്തലീൻഡയോക്സി മെത്താംഫീറ്റമിനുമായി (എം.ഡി.എം.എ) മാട്ടൂൽ സിദ്ദിഖ് പള്ളി സ്വദേശിയായ റാഷിദിനെയാണ് (34) രാമന്തളി പാലക്കോട് വെച്ച് പയ്യന്നൂർ എസ് ഐ വിജേഷ് പി അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയിൽ നിന്നും 1.92ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതി സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മയക്കുമരുന്ന് വിൽപ്പനക്കാരനായ റാഷിദ് എട്ടിക്കുളത്ത് ലഹരി മരുന്ന് വിൽപ്പനക്കെത്തിയതായിരുന്നുവെന്നാണ് വിവരം.അന്വേഷണ സംഘത്തിൽ എ എസ് ഐ അബ്ദുൽ റൗഫ് നികേഷ് സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത്,സിപിഒമാരായ ബിനേഷ്,ദേവൻ ബാബു, ശ്രീജിത്ത്,വിജിത്ത് ,ജോസ് ലിൻ എന്നിവരും ഉണ്ടായിരുന്നു.