യുവ കപ്പ്‌ :മീനങ്ങാടി- പടിഞ്ഞാറത്തറ ടീമുകൾ സമനിലയിൽ പിരിഞ്ഞു

google news
fdh

കൽപ്പറ്റ : വയനാട് യുണൈറ്റഡ് ഫുട്ബോൾക്ലബ്‌, വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്  സംഘടിപ്പിക്കുന്ന യുവ  കപ്പ്  ഫുട്ബോളിൽ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജി.എച്ച്.എസ്.എസ്. പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്. മീനങ്ങാടി എന്നിവർ ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു.

ജി.എച്ച്.എസ്.എസ് '  മീനങ്ങാടിക്ക് വേണ്ടി മുഹമ്മദ് ഷഹബാസ്, പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസിന്  വേണ്ടി ഉകാഷ പി.കെ എന്നിവരാണ് ഗോളുകൾ നേടിയത്പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസിലെ  മുഹമ്മദ് ജസീം കളിയിലെ താരമായി. ഫിറോസ് ബാബു ഉപഹാരം നൽകി.

Tags