വികസിത് ഭാരത് സങ്കൽപ്പ യാത്ര കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി

google news
sss

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ  തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര ഇന്ന് കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി. വയലായിൽ നടന്ന ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷൻ ആയിരുന്നു. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ടി. കെ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു .

ഗ്രന്ഥശാല താലുക് യൂണിയൻ സെക്ട്രറ്ററി സി. കെ. ഉണ്ണികൃഷ്ണൻ , കെ. വി. കെ അസി. പ്രൊഫ ആശ വി പിള്ള , ഫാക്ട് പ്രതിനിധി അലീന ചാക്കോ, എസ്ബിഐ  മാനേജർ റെജികുമാർ എന്നിവർ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജർ ഇ എം അലക്സ് സ്വാഗതവും സദാശിവൻ നന്ദിയും പറഞ്ഞു. രാവിലെ മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്തിലായിരുന്നു പര്യടനം .

കേന്ദ്ര ഗവൺമെന്റിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. വിവിധ കേന്ദ്ര പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് , മുദ്ര , സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ അംഗീകാരം നൽകും. യാത്രക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പദ്ധതികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കാർഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോൺ പ്രദർശനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Tags