ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി നിര്‍വ്വഹിച്ചു

sdg


കാസർകോട് :  നീലേശ്വരം ടൗണിന് സമീപം ദേശീയപാത 66   84.46ല്‍  കോടിരൂപ മുതല്‍ മുടക്കില്‍ 0.78 കി.മീ. 4 നാലുവരി റയിൽവേ മേല്‍പ്പാത, തൃശ്ശൂര്‍ -അങ്കമാലി- ഇടപ്പള്ളി സെക്ഷനില്‍ ദേശീയപാത 544ല്‍  ചാലക്കുടി ജംഗ്ഷനു സമീപം   33.73  കോടിരൂപ മുതല്‍ മുടക്കില്‍ 0.82 കി.മീ. ആറുവരി അടിപ്പാത, തിരുവനന്തപുരം ബൈപാസ് ഈഞ്ചക്കല്‍ ജംഗ്ഷന് സമീപം ദേശീയപാത 66 ല്‍   61.81  കോടിരൂപ മുതല്‍ മുടക്കില്‍ 1.21 കി.മീ. നാലുവരി മേല്‍പ്പാലം, തിരുവനന്തപുരം ബൈപാസ് ഈഞ്ചക്കല്‍ ജംഗ്ഷന് സമീപ ദേശീയപാത 66 ല്‍  10.20 കോടിരൂപ മുതല്‍ മുടക്കില്‍ 0.11 കി.മീ. സര്‍വ്വീസ് റോഡ് പാലം, തിരുവനന്തപുരം ബൈപാസ് ആനയറ  ജംഗ്ഷന് സമീപം ദേശീയപാത 66 ല്‍  41.08  കോടിരൂപ മുതല്‍ മുടക്കില്‍ 0.84 കി.മീ. നാലുവരി അടിപ്പാത, വാളയാര്‍  വടക്കാഞ്ചേരി സെക്ഷനില്‍ ദേശീയപാത 544  ല്‍  167.16  കോടിരൂപ മുതല്‍ മുടക്കില്‍ 3.64 കി.മീ. 3 ആറുവരി അടിപ്പാതകള്‍, തിരുവനന്തപുരം ബൈപാസ് മണ്ണയ്ക്കല്‍  ജംഗ്ഷന് സമീപം ദേശീയപാത 66 ല്‍   2.61 കോടിരൂപ മുതല്‍ മുടക്കില്‍  മേല്‍പ്പാത, തൃശ്ശൂര്‍ - വടക്കാഞ്ചേരി സെക്ഷനില്‍  ദേശീയപാത 544 ല്‍  164.52  കോടിരൂപ മുതല്‍ മുടക്കില്‍  3.71 കി.മീ.  3 ആറുവരി അടിപ്പാതകള്‍, തൃശ്ശൂര്‍ - അങ്കമാലി - ഇടപ്പള്ളി  സെക്ഷനില്‍  ദേശീയപാത 544  ല്‍ 194.10  കോടിരൂപ മുതല്‍ മുടക്കില്‍  4.77 കി.മീ.  3 ആറുവരി അടിപ്പാതകള്‍, ചെറുതോണിപ്പുഴക്ക് കുറുകെ ദേശീയപാത 185  ല്‍ 23.83  കോടിരൂപ മുതല്‍ മുടക്കില്‍  0.12 കി.മീ.  പാലം നിര്‍മ്മാണം, ബോഡിമെട്ട് - മൂന്നാര്‍ സെക്ഷനിലെ ദേശീയപാത 85  ല്‍ 380.76  കോടിരൂപ മുതല്‍ മുടക്കില്‍  41.783 കി.മീ.  റോഡ് വികസനം, നാട്ടുകല്‍ - താണാവ് സെക്ഷനിലെ ദേശീയപാത 966 ല്‍ 299.77  കോടിരൂപ മുതല്‍ മുടക്കില്‍  46.720കി.മീ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.  

കേന്ദ്ര വിദേശ കാര്യ പാര്‍ലമെന്ററി കാര്യ മന്ത്രി വി.മുരളീധരന്‍, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, എം.രാജഗോപാല്‍, എ.കെ.എം അഷറഫ്, മുന്‍ എം.പി പി. കരുണാകരന്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, തിരുവനന്തപുരം റീജിണല്‍ ഓഫീസര്‍ ബി.എല്‍.മീണ, പ്രൊജക്ട് ഡയറക്ടര്‍മാരായ പുനീല്‍ കുമാര്‍, അഷിതോഷ് സിന്‍ഹ, ബിപിന്‍ മധു എന്നിവര്‍ സംസാരിച്ചു. എം.പിരാജ്‌മോഹന്‍ ഉണ്ണിത്താന്‍ ദീപം തെളിയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വാഗതവും എന്‍.എച്ച്.എ.ഐ ചീഫ് ജനറല്‍ മാനേജര്‍ എച്ച്.ക്യു(ടി) രഞ്‌ജേഷ് കപൂര്‍ നന്ദിയും പറഞ്ഞു. 

റോഡ് വികസനം പദ്ധതികള്‍ യാധാര്‍ത്ഥ്യമാകുന്നതോടെ കേരളം തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വേഗതയേറിയതും തടസ്സരഹിതവുമായ റോഡ് വികസനം സാധ്യമാകും. ഇത് ഗതാഗത ചിലവ് കുറയ്ക്കും. ബ്ലാക്ക് - സ്പോട്ടുകളും അപകടസാധ്യത മേഖലകളും ഇല്ലാതാക്കുന്നതിലൂടെ ദേശീയപാതികളിലെ റോഡപകടങ്ങള്‍ കുറയും. ധാരാളം തൊഴിലവസരങ്ങള്‍ (നേരിട്ടും പരോക്ഷമായും) കൂടാതെ സ്വയം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. മൂന്നാറിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കും. കേരള സംസ്ഥാനത്തിലെ മൊത്തത്തിലുള്ള സാമൂഹിക - സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. കേരളത്തിലെ സുഗന്ധവൃഞ്ജനങ്ങള്‍ കാപ്പി കണുവണ്ടി മത്സ്യം മത്സ്യോല്‍പ്പനങ്ങള്‍ നാളികേരം കയറുല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി ദൃഢപ്പെടും. ചെറുതോണി ഹൈലെവല്‍ പാലത്തിന്റെ നിര്‍മാണത്തിലൂടെ വെള്ളപ്പൊക്കസമയത്ത് 27 കിലോമീറ്റര്‍ അധികയാത്ര ഒഴിവാക്കാന്‍ കഴിയും. താളിപ്പടപ്പ് മൈതാനത്ത് യു.എല്‍.സി.സി.എല്‍ ഒരുക്കിയ വേദിയില്‍ വടക്കന്‍ മലബാറിന്റെ തനത് കലാരൂപമായ തെയ്യവും കേരളത്തിന്റെ തനത് കലയായ കഥകളിയും നിറഞ്ഞു നിന്നു.

Tags