അച്ചടിയെ സാംസ്‌കാരിക വ്യവസായമായി നിലനിർത്തണം ; കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ

sss

കല്‍പ്പറ്റ :-ജി.എസ്.ടി. നിരക്ക് 18% നിന്ന് 12% മായി കുറക്കുക., സർക്കാർ അര്ദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അച്ചടി ജോലികള് കേരളത്തിലെ പ്രസ്സുകള്ക്ക് തന്നെ നല്കുക., കേന്ദ്ര സംസ്ഥാന സര്ക്കാറുകള് അച്ചടി മേഖലയെ സംരക്ഷിക്കുക., 5 എച്ച്.പി.യില് താഴെയുള്ള പ്രിന്റിംഗ് യൂണിറ്റുകളെ പൊലൂഷന് കണ്ട്രോള് ബോഡിന്റെ നിയന്ത്രണത്തില് നിന്ന് ഒഴിവാക്കുക., പേപ്പറിന്റെ ഇംപോര്ട് ടാക്‌സ് വര്ദ്ധിപ്പിക്കരുത്. എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷന് (KPA)  2024 ജനുവരി 31 ബുധനാഴ്ച വയനാട് ജില്ലാ കലക്ട്രേറ്റിന് മുമ്പില് പ്രകടനവും ധര്ണ്ണാ സമരവും  നടത്തി.

ശതകോടികള് മുടക്കി എടുക്കുന്ന സിനിമകളെപ്പോലും സാംസ്‌കാരിക വ്യവസായമായി അംഗീകരിക്കുന്ന നമ്മുടെ നാട്ടില്; ഭാഷയും സംസ്‌കാരവും നിലനിര്ത്തി മുദ്രണം കലയാക്കി വിജ്ഞാന വിതരണവും സാക്ഷരതയും ലോകമെമ്പാടും വ്യാപിപ്പിക്കുന്ന മാധ്യമമായ അച്ചടിയെ വെറും വ്യവസായമായി മാത്രം കാണാതെ സാംസ്‌കാരിക വ്യവസായമായി നിലനിര്‌ത്തേണ്ട ബാധ്യത സര്ക്കാരിനുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്. ഒ.കെ.ജോണി ധര്ണ്ണാസമരം ഉദ്ഘാടനം നിര്വ്വഹിച്ചുകൊണ്ട് പറഞ്ഞു.

നിലനില്പ്പിനായി പോരാടുന്ന അച്ചുകൂടങ്ങള്ക്ക് സബ്‌സിഡി നിരക്കില് പേപ്പര് നല്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.ജില്ലാ പ്രസിഡണ്ട്  ജേര്ജ്ജ് സേവ്യര് അദ്ധ്യക്ഷത വഹിച്ച ധര്ണ്ണയില്. എന്.ഡി. അപ്പച്ചന് (Ex MLA), . വി. ഹാരിസ് (CPIM),  സ്റ്റാന്‌ലിന് സി.എസ്. (CPI),  കെ.റസാക്ക് (IUML),  കെ. പി. മധു (BJP),  KPA നേതാക്കളായ  കെ.സി. കൃഷ്ണന്കുട്ടി, . വി.പി. രത്‌നരാജ്, സി.പി. മൊയ്തീന്,  കെ.ബുഷ്ഹര്, . ജോസ് വി.ജെ.,  വി. രാജനന്ദനന്,  ജിന്‌സ് ജോര്ജ്ജ്,  ജോയ്‌സണ്,. ഒ. എന്. വിശ്വനാഥന് എന്നിവര് അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Tags