വൈദ്യുത വിതരണ മേഖലയിലെ വികസനവും നവീകരണവും ലക്ഷ്യമിട്ട് ശിൽപശാല നടത്തി

utrdsdfg


കാസർഗോഡ് : കേന്ദ്രഗവൺമെന്റ് സഹായത്തോടുകൂടി സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പിലാക്കുന്ന റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (RDSS)സംബന്ധിച്ച് വിശദീകരിക്കുന്നതിന് ജില്ലാ തല ശിൽപശാല സംഘടിപ്പിച്ചു., ഉപ പ്രസരണ-വിതരണ രംഗങ്ങൾ പരിഷ്ക്കരിക്കുക, തടസ്സ രഹിത ഗുണമേന്മയുള്ള 24x7 വൈദ്യുതി ലഭ്യമാക്കുക, ഊർജ്ജ മേഖലയിൽ സാമ്പത്തിക സുസ്ഥിരത, മെച്ചപ്പെട്ട കാര്യക്ഷമത, വിശ്വാസ്യത എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലേക്ക് സമർപ്പിക്കേണ്ട പ്രവർത്തികളിൽ അന്തിമ തീരുമാനം എടുക്കു ഇതിനായി കാഞ്ഞങ്ങാട വ്യാപാരഭവൻ ഹാളിൽ നടത്തിയശിൽപശാല രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിച്ചു. എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, എം.രാജഗോപാലൻ, സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, സംസാരിച്ചു. ഉത്തര മേഖല വിതരണ വിഭാഗം ചീഫ് എൻജിനിയർ ഹരീശൻ മൊട്ടമ്മൽ വിഷയാവതരണം നടത്തി. വൈദ്യുതി ബോർഡ് ഡയറക്ടർ എസ് ആർ ആനന്ദ് സ്വാഗതവും എക്സിക്യൂട്ടിവ് എഞ്ചിനിയർ കെ. നാഗരാജ ഭട്ട് നന്ദിയും പറഞ്ഞു.

Share this story