' ഒപ്പം' നഗരസഭാതല ഉദ്ഘാടനം നടത്തി

നീലേശ്വരം നഗരസഭയിലെ 'ഒപ്പം' ഗുണഭോക്തൃ സംഗമം ഉദ്ഘാടനവും പൂര്‍ത്തീകരിച്ച പി.എം.എ.വൈ ലൈഫ് വീടുകളുടെ താക്കോല്‍ദാനവും നടത്തി. എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ച നഗരസഭാ പതിനൊന്നാം വാര്‍ഡിലെ മണിയേരി കോരന് എം.രാജഗോപാലന്‍ എം.എല്‍.എയില്‍ നിന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. അതിദരിദ്രര്‍ക്കുള്ള അവകാശ രേഖ വിതരണവും സഹകരണ ബാങ്കുകള്‍ മുഖേന ലിങ്കേജ് വായ്പയെടുത്ത 32 കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്ക് സബ്സിഡി വിതരണവും നിര്‍വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.സുഭാഷ്, വി.ഗൗരി, ടി.പി.ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്, കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗവി, റഫീക് കോട്ടപ്പുറം, ഇ.അശ്വതി, ഷംസുദ്ദീന് അറിഞ്ചിറ, ടി.അബൂബക്കര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം.സന്ധ്യ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി സ്വാഗതവും സി.ഡി.എസ് മെംബര്‍ സെക്രട്ടറി സി.പ്രകാശ് നന്ദിയും പറഞ്ഞു.
പി.എം.എ.വൈ ലൈഫ് പദ്ധതി മുഖേന വീട് ലഭിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭയുടെയും വിവിധങ്ങളായ ക്ഷേമ പദ്ധതികളുടെ സംയോജനത്തിലൂടെ കൂടുതല്‍ പിന്തുണ നല്‍കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് 'ഒപ്പം' കാമ്പെയിനിന്റെ ലക്ഷ്യം. അതിദരിദ്രര്‍, അഗതി - ആശ്രയ വിഭാഗം തുടങ്ങി പരിഗണനാര്‍ഹരായ മറ്റ് വിഭാഗങ്ങളും ഒപ്പത്തിന്റെ ഭാഗമാണ്.
നീലേശ്വരം നഗരസഭയില്‍ പി.എം.എ.വൈ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2016 - 17 സാമ്പത്തിക വര്‍ഷം ആരംഭിച്ചു. ഒന്നു മുതല്‍ അഞ്ചുവരെ ഡി.പി.ആറുകള്‍ പ്രകാരം 572 ഗുണഭോക്താക്കളാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കി നഗരസഭയുമായി ഭവന നിര്‍മ്മാണത്തിനുള്ള കരാറിലേര്‍പ്പെട്ടത്. ഇതില്‍ 533 പേര് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവര്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നിലവിലുള്ള അഞ്ചു ഡി.പി.ആറുകള്‍ക്ക് പുറമേ 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 102 ഉം 37 ഉം ഗുണഭോക്താക്കള്‍ വീതം ഉള്‍പ്പെട്ട നഗരസഭയുടെ 2 പുതിയ ഡി.പി.ആറുകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചിട്ടുണ്ട്.