ഒപ്പം ക്യാമ്പയിനും ഗുണഭോക്തൃ സംഗമവും നടത്തി

fdxcvn

കല്‍പ്പറ്റ നഗരസഭ ഒപ്പം ക്യാമ്പയിനും പി.എം.എ.വൈ-ലൈഫ് ഗുണഭോക്തൃ  സംഗമവും നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ഗൂഡലായി നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ അജിത അധ്യക്ഷത വഹിച്ചു. പി.എം.എ.വൈ, ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, അഗതി രഹിത കേരളം പദ്ധതി ഗുണഭോക്താക്കള്‍, അതിദരിദ്രര്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പിന്തുണ നല്‍കി ഉപജീവനവും സമൂഹിക സുരക്ഷയും  ഉറപ്പാക്കുന്ന  പദ്ധതിയാണ് 'ഒപ്പം'.  

ചടങ്ങില്‍ പദ്ധതി കോര്‍ഡിനേറ്റര്‍ സിഗാള്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജൈന ജോയ്, എ.പി മുസ്തഫ, കൗണ്‍സിലര്‍  ഡി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ ആയിഷ പള്ളിയാലില്‍, റഹിയാനത്ത് വടക്കേതില്‍, സാജിത മജീദ്, പി അബ്ദുല്ല, എം ബി ബാബു, ശ്യാമള എ ആര്‍, നിജിത, കമറുദ്ദീന്‍, സി.ശരീഫ, റെജുല ടി.കെ, പുഷ്പ, നഗരസഭ സെക്രട്ടറി എന്‍ കെ അലി അസ്ഹര്‍, നഗരസഭാ സൂപ്രണ്ട് പി.ടി. ദേവദാസ് എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.

Share this story