ലഹരിക്കെതിരെ ഫ്ലാഷ്മോബുമായി നൗഷാദ് അസോസിയേഷന്‍

hgdbnb

മലപ്പുറം : ലഹരിക്കെതിരെ ജില്ലാ വ്യാപകമായി നൗഷാദ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് നടന്നു. ജില്ലാ ആസ്ഥാനമായ മലപ്പുറം കുന്നുമ്മലില്‍  കേരള സിവില്‍ ഡിഫന്‍സും ഗവ. യു പി സ്‌കൂള്‍ കൂട്ടിലങ്ങാടി യിലെ വിദ്യാര്‍ത്ഥിനികളും  സംയുക്തമായി അവതരിപ്പിച്ച ഫഌഷ് മൊബോട് കൂടിയാണ് പരിപാടി ആരംഭിച്ചത്.  മദ്യനിരോധന സമിതി സംസ്ഥാന  വൈസ് പ്രസിഡന്റ് അഡ്വ. സുജാത വര്‍മ്മ ഉദ്ഘാടനം ചെയ്തു.

കമ്യുണിറ്റി ഹെല്‍ത്ത് സെന്റര്‍ ഓമാനൂരിലെ ഡോ. നൗഷാദ് പന്തപ്പാടന്‍ വിഷയാവതരണം നടത്തി. നൗഷാദ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് വറ്റല്ലൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ ട്രഷറര്‍ നൗഷാദ് കാരാട്ടില്‍ തിരൂര്‍ നന്ദി പറഞ്ഞു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് ആലിപ്പറമ്പ് അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ നൗഷാദ് പാതാരി, നൗഷാദ് മാമ്പ്ര, നൗഷാദ് അരീക്കോട്, നൗഷാദ് ചമ്രവട്ടം, യുപി സ്‌കൂള്‍ കൂട്ടിലങ്ങാടിയിലെ അധ്യാപകരായ അന്‍വര്‍ , കുഞ്ഞി മുഹമ്മദ്, അലിഷാ, സുമിത പങ്കെടുത്തു

Share this story