മുട്ടക്കോഴി വിതരണം ചെയ്തു
Wed, 18 Jan 2023

കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാൻഫണ്ടിൽ നിന്നു നടപ്പാക്കുന്ന മുട്ടക്കോഴി വിതരണം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ നിർവഹിച്ചു. ഒരാൾക്ക് അഞ്ച് മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. 762 പേർക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്യുന്നത്. 4.27 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ലളിതാ മോഹനൻ, സ്ഥിരം സമിതി അധ്യക്ഷരായ സച്ചിൻ സദാശിവൻ, ബിൻസി സാവിയോ, ആൻസി സഖറിയാസ,് ഗ്രാമപഞ്ചായത്തംഗം ജയ്മോൾ റോബർട്ട്, ജാൻസി ജോർജ്, ജോസ് കൊടിയൻ പുരയിടം, പ്രവീൺ പ്രഭാകർ, മത്തായി മാത്യു, കെ.ആർ ശശിധരൻ നായർ, ബീന തോമസ്, വെറ്ററിനറി സർജൻ ഡോ എൽസോ ജോൺ എന്നിവർ പങ്കെടുത്തു.