ഉദ്യോഗസ്ഥരുടെ പെരുമാറ്റം മനുഷ്യത്വപരമാവണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

google news
MinisterVAbdurahiman

ഉദ്യോഗസ്ഥരുടെ പെരുമാറ്റം മനുഷ്യത്വപരമാവണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം :  ഉദ്യോഗസ്ഥരുടെ പെരുമാറ്റം മനുഷ്യത്വപരമാവണമെന്നും സാധാരണക്കാരുടെ പരാതികളിൽ അടിയന്തര പരിഹാരം കാണുകയാണ് പരാതി പരിഹാര അദാലത്തുകൾ വഴി സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വി. അബ്ദുറഹിമാൻ. അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ നടന്ന പെരിന്തൽമണ്ണ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. എറ്റവും ദുർബലനെപ്പോലും സാമൂഹിക പുരോഗതിക്ക് സംഭാവന നൽകാനാവും വിധം മാറ്റിയെടുക്കുന്ന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. ചുവപ്പുനാടയില്ലാതാക്കി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ പരാതിയും നിശ്ചിത സമയത്തിനകം തീർപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags