ജനറൽ ആശുപത്രിയിൽ 3.75 കോടിയുടെ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കും : മാണി സി കാപ്പൻ

google news
maani c kappan

പാലാ: പാലാ ജനറൽ ആശുപത്രിയിൽ അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി 3.75 കോടി രൂപ വിനിയോഗിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഡിജിറ്റൽ എക്സ്റേ മെഷ്യൻ, അൾട്രാസൗണ്ട് സ്കാനിംഗ് മെഷ്യൻ, ദന്തൽ എക്സ്റേ മെഷ്യൻ, ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ഉപകരണങ്ങൾ മുതലായവയാണ് വാങ്ങിക്കുന്നത്. ഇതോടെ പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. 

ജനറൽ ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 2014ൽ അനുവദിക്കപ്പെട്ട 3.75 കോടിയോളം രൂപ വിനിയോഗിപ്പെടാതെ കിടക്കുകയായിരുന്നു. ഒൻപത് വർഷക്കാലത്തിലേറെയായി ഉപയോഗിക്കപ്പെടാത്ത കിടന്നിരുന്നതിനാൽ തുക റദ്ദാക്കപ്പെടുന്ന അവസ്ഥയിലുമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ മാണി സി കാപ്പൻ ആരോഗ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് അധികൃതർ തുടങ്ങിയവരുമായി ചർച്ചകളും തുടർ നടപടികളും തിരുവനന്തപുരത്തും പാലായിലും നടത്തി. ഇങ്ങനെ എം എൽ എ നിരന്തരം നടത്തിയ പ്രവർത്തനങ്ങളെത്തുടർന്ന് ജനറൽ ആശുപത്രിയിൽ അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ ഉപയോഗിക്കപ്പെടാതെ കിടന്ന തുക വിനിയോഗിക്കാൻ തീരുമാനമാകുകയായിരുന്നു. കാലതാമസം ഇല്ലാതെ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾക്കു തുടക്കം കുറിച്ചതായും മാണി സി കാപ്പൻ അറിയിച്ചു.

Tags