വിദ്യാലയത്തില്‍ കുടിവെള്ള സൗകര്യമൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

google news
dsg


 

വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലപ്പാട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധജലസൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചത്. സി. സി. മുകുന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്. ഡി. ദാസ് പദ്ധതി സമര്‍പ്പണം നടത്തി. പ്രിന്‍സിപ്പാള്‍ അജിത് കുമാര്‍ കെ. ടി, ഹെഡ്മിസ്ട്രസ് ഷീജ. ടി. ജി, വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അജയ്‌ഘോഷ്, ഗോവിന്ദന്‍ മാസ്റ്റര്‍, സുബാഷ് ചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. ശോഭന്‍ കുമാര്‍, ജയരാജന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ഷെഫീഖ് വലപ്പാട്, വൈസ് പ്രസിഡന്റ് ഫസീല നൗഷാദ്, എംടിഎ പ്രസിഡന്റ് സോഫിയ സുബൈര്‍, എസ്എംസി ചെയര്‍പേഴ്‌സണ്‍ രമ്യ. പി. കെ എന്നിവര്‍ പങ്കെടുത്തു. 

Tags