കരിമ്പാറകളെ ഹരിതവല്‍ക്കരിക്കാന്‍ കുട്ടി വനം പദ്ധതി

dsh

 
കാസർകോട് :  കരിമ്പാറക്കെട്ടുകളില്‍ ഹരിതവല്‍ക്കരണം നടത്തി പ്രകൃതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ് 'കുട്ടി വനം' പദ്ധതിയിലൂടെ . സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് (എച്ച്.എ.എല്‍) ലിമിറ്റഡിന്റെ കാസര്‍കോട് ആസ്ഥാനവും ചേര്‍ന്നാണ്  കുട്ടി വനം പദ്ധതി നടപ്പിലാക്കിയത്.

 എച്ച്.എ.എല്ലിന്റെ ആസ്ഥാനത്തെ മുഖ്യ കവാടത്തിനടുത്തായി  രണ്ടര ഏക്കറോളം  വരുന്ന സ്ഥലങ്ങളില്‍ മാവ്, പ്ലാവ്, വേപ്പ്, കണിക്കൊന്ന, രക്തചന്ദനം, വീട്ടി, മഞ്ചാടി, മണിമരുത് , നീര്‍മരുത്, മുള, പേര തുടങ്ങിയ രണ്ടായിരത്തോളം വിവിധയിനം വൃക്ഷ തൈകളാണ് വെച്ചു പിടിപ്പിച്ചത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്  പി. ധനേഷ് കുമാര്‍, എച്ച്.എ.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എസ്. സജി, എച്ച്.എ.എല്‍ ചീഫ് ജനറല്‍ മാനേജര്‍ കെ.ജി. സുനില്‍കുമാര്‍  എന്നിവര്‍ നേതൃത്വം നല്‍കി. വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ജീവനക്കാരും എച്ച്. എ.എല്‍ ജീവനക്കാരും വൃക്ഷ തൈ നടീല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

Tags