ഉത്തരേന്ത്യന്‍ കുടുംബത്തിന് റേഷന്‍ കാര്‍ഡ് നല്‍കി

google news
fdh

കാസർകോട് : 18 വര്‍ഷമായി വെള്ളരിക്കുണ്ട് താലൂക്കില്‍ ഭീമനടിക്കടുത്ത് കാലിക്കടവില്‍ താമസിക്കുന്ന  ഉത്തരേന്ത്യന്‍ കുടുംബത്തിന് റേഷന്‍ കാര്‍ഡ് നല്‍കി. രാജസ്ഥാന്‍ സ്വദേശിയായ രാംകുമാര്‍, ഉത്തര്‍പ്രദേശ് സ്വദേശിയായ ഭാര്യ രാജ് കുമാരി, ഭീമനടി എല്‍.പി.സ്‌കൂളില്‍ പഠിക്കുന്ന മകന്‍ രാജ്കുമാര്‍ എന്നിവര്‍ അടങ്ങിയ കുടുംബത്തിനാണ് റേഷന്‍ കാര്‍ഡ് നല്‍കിയത്. ടൈല്‍ വര്‍ക്ക് ചെയ്താണ് ഇവര്‍ കഴിയുന്നത്. 

ഇവരുടെ മറ്റ് സഹോദരങ്ങളും ബന്ധുക്കളും ഭീമനടി, കാലിക്കടവ്, കുന്നും കൈ എന്നിവിടങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി താമസിക്കുന്നുണ്ട്. ചടങ്ങില്‍ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർടി.സി.സജീവന്‍  റേഷൻ കാർഡ് നൽകി. ജീവനക്കാരായ ബിനോയ് ജോര്‍ജ്, ടി.കെ.ശ്രീജിത്, വിശാല്‍ ജോസ്, പി.പ്രജിത, എ.രാധ, കെ.സവീദ് കുമാര്‍, സി.കെ.മധു, റേഷന്‍ കട ലൈസന്‍സി കെ.എം. മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു.

Tags