മദ്യവർജനം സാമൂഹ്യ പുരോഗതിക്ക് വഴിതെളിക്കും: കടന്നപ്പള്ളി രാമചന്ദ്രൻ

google news
മദ്യവർജനം സാമൂഹ്യ പുരോഗതിക്ക് വഴിതെളിക്കും: കടന്നപ്പള്ളി രാമചന്ദ്രൻ

വയനാട് : മദ്യവർജനത്തിലൂടെ സാമൂഹിക ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സാധിക്കുമെന്ന് രജിസ്ട്രേഷൻ -മ്യൂസിയം -പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പുകയില ലഹരി വിമുക്ത ക്യാമ്പസ് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മനുഷ്യനെ യഥാർത്ഥ ജീവിത ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിപ്പിക്കും. മദ്യാസക്തി രാജ്യത്തിന്റെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ തടസ്സപ്പെടുത്തുന്ന ഘട്ടത്തിലാണ് മഹാത്മാഗാന്ധി മദ്യവർജന പ്രസ്ഥാനത്തിന് ആഹ്വാനം നൽകിയത്. പലതരത്തിലുള്ള ലഹരി ഉപയോഗത്തിൽ നിന്ന് വ്യക്തികളെയും സമൂഹത്തെയും മോചിപ്പിക്കുന്നതിന് നിരന്തരവും ശാസ്ത്രീയവുമായ ബോധവത്ക്കരണവും പരിചരണവും ആവശ്യമാണ്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ പുകയില ലഹരി വിമുക്ത ക്യാമ്പസായി മാറിയ ജയശ്രീ വിദ്യാലയം സമൂഹത്തിന് മാതൃകയും പ്രചോദനവുമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില വിമുക്തമാക്കുക, ലഹരി ഉയർത്തുന്ന ആരോഗ്യ,മന:ശാസ്ത്ര, സാമൂഹ്യ,പാരിസ്ഥിതിക ഭവിഷത്തുകളിൽ നിന്ന് യുവതലമുറയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പസിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിയത്. ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ്, സി കെ രാഘവൻ മെമ്മോറിയൽ ബി എഡ് കോളേജ്, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ , സി കെ രാഘവൻ മെമ്മോറിയൽ ടി ടി സി കോളേജ് എന്നീ സ്ഥാപനങ്ങളെയാണ് ശാസ്ത്രീയമായ ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി വിമുക്ത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്.

ലഹരി സർവ്വെ , പേഴ്സണൽ കൗൺസിലിംഗ്, ബോധവത്ക്കരണ ക്ലാസുകൾ, കലാ-കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രചരണ ജാഥ, മനുഷ്യചങ്ങല , ഫ്ലാഷ് മോബ്, തെരുവ് നാടകം തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നടന്നു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്, പാക്കം പ്രാഥമികാരോഗ്യ കേന്ദ്രം, ജനമൈത്രി പോലീസ്, എക്സൈസ്, റവന്യൂ വകുപ്പുകൾ, സാമൂഹിക പ്രവർത്തകർ, സ്വരാജ് ലൈബ്രറി ആൻഡ് റീഡിങ് റൂം ലഹരി വിരുദ്ധ ക്യാമ്പയിനിൽ സജീവമായിരുന്നു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ കെ. സാലി ടീച്ചർ,എം കെ ബാബുരാജ് , സ്റ്റീവ് തോമസ്, അനോഷ്ക ദാസ്, ഷീന പി ജയറാം,ഡോ.എസ് ഷിബു, ഷംസുദ്ദീൻ, സുരേഷ് പാട്ടവയൽ ,പി ആർ തൃദീപ്കുമാർ എന്നിവരെ പരിപാടിയിൽ ആദരിച്ചു. 
   
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷനായി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ലൗലി ഷാജു, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സാബു, ഡെപ്യൂട്ടി ഡി.എം'ഒ ഡോ പ്രിയ സേനൻ, ജില്ലാ ആർ. സി. എച്ച് ഓഫീസർ ഷിജിൻ ജോൺ ആളൂർ, വിജയ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എസ് സതി , വൈസ് പ്രിൻസിപ്പൽ സുരേഷ്, സ്കൂൾ മാനേജർ കെ.ആർ ജയറാം, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം ഷാജി പുൽപ്പള്ളി, സി. എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. കെ പ്രഭാകരൻ, ഡോ. ആർ കെ അഖില, പ്രിൻസിപ്പൽമാരായ കെ ആർ ജയരാജ്, ഷൈൻ പി ദേവസ്യ, ഡോ.എസ് ഷിബു, ഡോ. പി എഫ് മേരി, ഹെഡ്മിസ്ട്രസ് മാരായ മിനി ആടികൊല്ലി, വി ടി സീതാമണി,സിസ്റ്റർ സുപ്രിയ, ജനമൈത്രി പോലീസ് ജില്ലാ നോഡൽ ഓഫീസർ എം കെ ശശിധരൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ അസോസിയേഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷിവി കൃഷ്ണൻ, പി എഫ് തങ്കച്ചൻ, വി.എസ് നന്ദന,വി.എസ് മാളവിക, എന്നിവർ സംസാരിച്ചു.

Tags