കടനാട് വാളികുളം റോഡിനു ശാപമോക്ഷം
Sun, 19 Mar 2023

കടനാട് : വളരെ നാളുകളായി തകർന്നു കിടക്കുന്ന കടനാട് വാളികുളം റോഡിന്റെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണപ്രവർത്തനങ്ങൾ മാണി സി. കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പെടുത്തി മാണി സി കാപ്പൻ അനുവദിപ്പിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സിബി അഴകൻമ്പറമ്പിൽ, ഡെന്നീസ് ചൂളക്കൽ, ഷിന്റിൽ ഒറ്റപ്ലക്കൽ, ജോമോൻ നടുവിലേ കുറ്റ്, സിബി ചക്കാലക്കൽ, ടോം കോഴിക്കോട് എന്നിവർ പങ്കെടുത്തു.