മനുഷ്യജീവന് പ്രാധാന്യം നല്‍കണം : ഗാന്ധിദര്‍ശന്‍ വേദി

sss

കല്‍പ്പറ്റ :- വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും മനുഷ്യജീവനുകള്‍ക്ക് വന്യമൃഗങ്ങളുടെ ജീവനുകളെക്കാള്‍ പ്രാധാന്യം നല്‍കണമെന്നും വയനാട് കലക്ടറേറ്റിന് മുന്നില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ പറഞ്ഞു.വനത്തിന് സമീപം താമസിക്കുന്ന ജില്ലയിലെ മുഴുവന്‍ ആളുകളെയും സര്‍ക്കാര്‍ പ്രീമിയം നല്‍കി ഇന്‍ഷുര്‍ ചെയ്യണമെന്നും കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ഗാന്ധിദര്‍ശന്‍ വേദിയുടെ സത്യാഗ്രഹ സമരത്തില്‍ നേതാക്കള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

വയനാട്ടിലെ കര്‍ഷകരുടെ പ്രധാന ജീവനോപാധിയായ വളര്‍ത്തുമൃഗങ്ങളെ ദിനംപ്രതി കൊന്നൊടുക്കിയിട്ടും സര്‍ക്കാരും വനം വകുപ്പും ഒന്നും ചെയ്യാതെ കൈമലര്‍ത്തുന്നത് ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ഭൂഷണമല്ല. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ശാശ്വതമായി പരിഹരിക്കുന്നതിന് വേണ്ടി ശാസ്ത്രീയമായി പഠനം നടത്തി വന വിസ്തൃതിക്ക് താങ്ങാന്‍ കഴിയുന്ന എണ്ണത്തില്‍ വന്യമൃഗങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുകയും പല വിദേശരാജ്യങ്ങളിലും വിജയകരമായി പരീക്ഷിച്ച മാതൃകകള്‍ വയനാട്ടിലെ കാടുകളിലും നടപ്പാക്കണമെന്നും ഗാന്ധിദര്‍ശന്‍ വേദി സര്‍ക്കാരിനോടാവശ്യപ്പെട്ടു.ജില്ലാ ചെയര്‍മാന്‍ ഇ.വി അബ്രഹാം അധ്യക്ഷത വഹിച്ചു. ഇ എ ശങ്കരന്‍, രമേശന്‍ മാണിക്കന്‍, പി.ജെ ഷൈജു , അഡ്വ. അബ്ദുറഹിമാന്‍ കാദിരി, ബെന്നി അരിഞ്ചര്‍മല , സാബു നീര്‍വ്വാരം, വി. വി. നാരായണ വാര്യര്‍, സിബിച്ചന്‍ കരിക്കേടം, ശോഭന കുമാരി , അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ജോണ്‍സന്‍ തൊഴുത്തിങ്കല്‍, അഡ്വ. അബ്ദുള്‍ സത്താര്‍ മായന്‍, ആര്‍ രാജന്‍, വി.ഡി. രാജു , ഗോപി സി.എ, ജോണ്‍ മാത, ബിന്ദു കെ.ജെ, തുടങ്ങിയവര്‍ പ്രസംഗിച്ചു

Tags